Tuesday, 18 August 2015

മുത്തിള്‍ ,കുടങ്ങൽ

                                     മുത്തിള്‍ ,കുടങ്ങൽ





ബുദ്ധി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചര്‍മ്മരോഗങ്ങള്‍, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങള്‍, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണിത്. ധാതുപുഷ്ടികൂട്ടി യൗവനം നിലനിര്‍ത്തും. ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയില്‍ ചേര്‍ക്കുന്നു. കൂടാതെ  ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിപ്പിക്കുന്ന ഇതിനെ ഒരു ഉത്തേജക ഔഷധമായി ഉപയോഗിക്കുന്നു. നഗരപ്രാന്തങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും നനവാര്‍ന്ന പ്രദേശങ്ങളിലാകെ ധാരാളമായി കണ്ടുവരുന്ന ഒരു പടര്‍ച്ചെടിയാണ് കുടങ്ങല്‍. ആയുര്‍വേദ ആചാര്യന്മാര്‍ പറഞ്ഞുവെച്ച ഇതിന്റെ ഗുണശക്തി മസ്തിഷ്‌കവുമായി ബന്ധപ്പെട്ടതാണ്. നട്ടെല്ലുമായി ചേര്‍ന്നുള്ള മസ്തിഷ്‌കത്തിന്റെ രേഖാചിത്രം പോലെയാണ് ഇലയുടെ രൂപം എന്നത് കൗതുകമാണ്. മസ്തിഷ്‌ക സെല്ലുകള്‍ക്ക് നവജീവന്‍ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രദാനം ചെയ്യും. കയ്പുരസവും ശീതവീര്യവുമായ കുടങ്ങല്‍ സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. നല്ല ഉറക്കം നല്കുകയും ഉന്മാദാവസ്ഥ കുറയ്ക്കുകയും ചെയ്യുന്ന ഇത് ചര്‍മ്മരോഗങ്ങള്‍ക്കെതിരായും ഔഷധമാണ്. ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ ശമിക്കും. ഇലച്ചാര്‍ ഒരു ടീസ്പൂണ്‍ വീതം വെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്ക് ദിവസവും നല്കിയാല്‍ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. ഇലനീരും തളിരില ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. കൊച്ചുകുട്ടികള്‍ക്ക് ഇതിന്റെ നീര് ഒരു സ്പൂണ്‍ വീതം തേന്‍ ചേര്‍ത്ത് രാവിലെ കൊടുത്താല്‍ ത്വക്ക് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടും.

No comments:

Post a Comment