Tuesday, 18 August 2015

മുയൽ ചെവിയൻ

                                                      മുയൽ ചെവിയൻ



കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ്‌മുയൽചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത്. 

രക്താര്‍ശസ്സിനു മുയല്‍ ചെവിയന്‍ മരില്‍ അരച്ചു കലക്കി സേവിക്കുക. മുയല്‍ച്ചെവിയന്‍, വെള്ളുള്ളി, ഇന്തുപ്പ്‌ (കറിയുപ്പ്‌) ഇവ അരച്ചു തൊണ്ടയ്‌ക്കു പുറമേ പുരട്ടുകയും സമൂലം ചതച്ചിട്ട്‌ എണ്ണ മൂപ്പിച്ചു നിറുകയില്‍ വയ്‌ക്കുകയും ചെയ്യുക. ടോണ്‍സിലൈറ്റ്‌സിനു നല്ലതാണ്‌. 

പൂവ്‌ പറിച്ചരച്ച്‌ മുള്ളു കൊണ്ട ഭാഗത്ത്‌ പുരട്ടുക. മുള്ള്‌ താനെ പുറത്തു വരും. ഒടുവില്‍ ഉണ്ടാകുന്ന നീരിന്‌ ഇതു സമൂലം പറിച്ചരച്ച്‌ പല തവണ പുരട്ടാം. ഇല ചതച്ച്‌ നീരെടുത്ത്‌ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും. കണ്ണിനു കുളിര്‍മ നല്‍കാന്‍ മുയല്‍ചെവിയന്റെ നീരു ചേര്‍ത്ത 

എണ്ണ കാച്ചി തേക്കുക.  ഇരട്ടിമധുരവും വരട്ടുമഞ്ഞളും കൂടി പൊടിച്ച്‌ മുയല്‍ ചെവിയന്‍ നീരില്‍ വെളിച്ചെണ്ണ ചേര്‍ത്തു മൂപ്പിച്ചു പുരട്ടിയാല്‍ വൃണം കരിയും. 

No comments:

Post a Comment