Tuesday 18 August 2015

മുത്തിള്‍ ,കുടങ്ങൽ

                                     മുത്തിള്‍ ,കുടങ്ങൽ





ബുദ്ധി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചര്‍മ്മരോഗങ്ങള്‍, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങള്‍, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണിത്. ധാതുപുഷ്ടികൂട്ടി യൗവനം നിലനിര്‍ത്തും. ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയില്‍ ചേര്‍ക്കുന്നു. കൂടാതെ  ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിപ്പിക്കുന്ന ഇതിനെ ഒരു ഉത്തേജക ഔഷധമായി ഉപയോഗിക്കുന്നു. നഗരപ്രാന്തങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും നനവാര്‍ന്ന പ്രദേശങ്ങളിലാകെ ധാരാളമായി കണ്ടുവരുന്ന ഒരു പടര്‍ച്ചെടിയാണ് കുടങ്ങല്‍. ആയുര്‍വേദ ആചാര്യന്മാര്‍ പറഞ്ഞുവെച്ച ഇതിന്റെ ഗുണശക്തി മസ്തിഷ്‌കവുമായി ബന്ധപ്പെട്ടതാണ്. നട്ടെല്ലുമായി ചേര്‍ന്നുള്ള മസ്തിഷ്‌കത്തിന്റെ രേഖാചിത്രം പോലെയാണ് ഇലയുടെ രൂപം എന്നത് കൗതുകമാണ്. മസ്തിഷ്‌ക സെല്ലുകള്‍ക്ക് നവജീവന്‍ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രദാനം ചെയ്യും. കയ്പുരസവും ശീതവീര്യവുമായ കുടങ്ങല്‍ സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. നല്ല ഉറക്കം നല്കുകയും ഉന്മാദാവസ്ഥ കുറയ്ക്കുകയും ചെയ്യുന്ന ഇത് ചര്‍മ്മരോഗങ്ങള്‍ക്കെതിരായും ഔഷധമാണ്. ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ ശമിക്കും. ഇലച്ചാര്‍ ഒരു ടീസ്പൂണ്‍ വീതം വെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്ക് ദിവസവും നല്കിയാല്‍ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. ഇലനീരും തളിരില ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. കൊച്ചുകുട്ടികള്‍ക്ക് ഇതിന്റെ നീര് ഒരു സ്പൂണ്‍ വീതം തേന്‍ ചേര്‍ത്ത് രാവിലെ കൊടുത്താല്‍ ത്വക്ക് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടും.

മുല്ല

                                                                  മുല്ല


മുല്ല പലതരമുണ്ട്‌. ശരിയായ മുല്ല ഒരു വള്ളിച്ചെടിയുമാണ്‌. ഇതിന്റെ സസ്യനാമം ജാസ്‌മിനം മള്‍ട്ടിഫ്‌ളോറം. നമ്മുടെ നാട്ടില്‍ ഏറെ പ്രചരിച്ച മുല്ലച്ചെടിയാണല്ലോ കുറ്റിമുല്ല അഥവാ ബുഷ്‌ ജാസ്‌മിന്‍. ഇത്‌ നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവു മോശമാകില്ല. ഒരു സെന്റ്‌ സ്ഥലത്ത്‌ 30 ചെടി വരെ നടാം. നട്ട്‌ നാല്‌-അഞ്ച്‌ മാസം മുതല്‍ വിളവെടുക്കാം. ഒരു ചെടിയില്‍ നിന്ന്‌ വര്‍ഷം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ പൂവു കിട്ടും. ഒരു കിലോ പൂവിന്‌ 80 രൂപ മുതല്‍ 200 രൂപ വരെ സീസണനുസരിച്ച്‌ വില കിട്ടും. നല്ല വിളവ്‌ തരുന്ന നൂറു ചെടിയുണ്ടെങ്കില്‍ ഒരു വര്‍ഷം കുറഞ്ഞത്‌ 12000 രൂപ വരുമാനവും പ്രതീക്ഷിക്കാം.

നന്നായി സൂര്യപ്രകാശം കിട്ടുന്ന തുറസായസ്ഥലമാണ്‌ മുല്ല വളര്‍ത്താന്‍ നന്ന്‌. മുല്ല തണലത്തു വളര്‍ന്നാല്‍ പൂ പിടിത്തം കുറയും. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്‌ക്കും ഏറ്റവും യോജിച്ചതാണ്‌ കുറ്റിമുല്ല എന്ന കുടമുല്ല. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ ഏറ്റവും നന്ന്‌. ചാലുകളെടുത്ത്‌ മതിയായ ഉയരത്തില്‍ വാരം കോരി വേണം തൈകള്‍ നടാന്‍. ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത്‌ മണ്ണ്‌ പൊടിയാക്കി കളകള്‍ പാടേ നീക്കിയിരിക്കണം. കേരളത്തില്‍ നടീലിനു യോജിച്ച സമയം ജൂണ്‍ മുതല്‍ ഓഗസ്‌റ്റ്‌ വരെയാണ്‌.  തണ്‌ടുകള്‍ മുറിച്ചതോ വേരുപിടിപ്പിച്ചശേഷം മുറിച്ചെടുത്തതോ ആണ്‌ നടീല്‍വസ്‌തു. മുറിപ്പാടുകളില്‍ സെറാഡിക്‌സ്‌ പോലുള്ള ഹോര്‍മോണ്‍ പൊടി പുരട്ടിയിട്ടു നട്ടാല്‍ വേഗം വേരുപിടിക്കും. തുടര്‍ന്ന്‌ പോട്ടിംഗ്‌ മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം. 

കുറ്റിമുല്ല ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താം. മണ്‍ചട്ടിയോ സിമന്റ്‌ ചട്ടിയോ ആകാം. മണ്ണ്‌, മണല്‍, ചാണകപ്പൊടി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ച്‌ അടിവളമായി വേപ്പിന്‍പിണ്ണാക്ക്‌, എല്ലുപൊടി എന്നിവയും ചേര്‍ത്താല്‍ ചട്ടിയില്‍ വളര്‍ത്താവുന്നതേയുള്ളൂ. ചാക്കിലായാലും ചട്ടിയിലായാലും ആവശ്യത്തിന്‌ വളവും നനയും നല്‍കിയാല്‍ കുറ്റിമുല്ല ധാരാളം പൂക്കള്‍ തരും. വീട്ടില്‍ നല്ലതുപോലെ വെയില്‍ കിട്ടുന്ന ടെറസ്‌ ഇതിന്‌ യോജിക്കുന്ന സ്ഥലമാണ്‌.

പച്ച ചീര

                                                           പച്ച ചീര


പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയ പല വെറൈറ്റി ചീരകള്‍ ഉണ്ട്. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്. പച്ചച്ചീര ഇലപ്പുളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്.  

മുരിങ്ങ

                                                                 മുരിങ്ങ



കാരറ്റിന്റെ നാലിരട്ടി ജീവകം എ-യും പാലിന്റെ മൂന്നിരട്ടി കാത്സ്യവും നേന്ത്രക്കായുടെ മൂന്നിരട്ടി പൊട്ടാസ്യവും തൈരിന്റെ ഇരട്ടി മാംസ്യവും ഓറഞ്ചിന്റെ എട്ടിരട്ടി ജീവകം സി-യുമുള്ളതാണ് മുരിങ്ങയിലയുടെ മൂലധനം. മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്. പ്രോട്ടീനും മാംസ്യവും മാത്രമല്ല, പതിനാറിനം പോഷകങ്ങളാലും സമ്പന്നമാണ് മുരിങ്ങ. പോഷകങ്ങളുടെ തോതില്‍ മുരിങ്ങയിലതന്നെയാണ് കേമന്‍. ഒരു പിടി മുരിങ്ങയില കുറച്ച് വെള്ളത്തിലിട്ട് വേവിച്ച് പിഴിഞ്ഞെടുക്കുന്ന സത്തില്‍ ഒരു നുള്ള് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കുന്ന മുരിങ്ങയില സൂപ്പ് ദിവസവും കഴിച്ചാല്‍ ഇന്ന് കാണുന്ന എല്ലാവിധ ജീവിതശൈലീരോഗങ്ങള്‍ക്കുമുള്ള പ്രതിരോധമായി
മുരിങ്ങയിലയുടെ നീര്‌ ശക്തമായൊരു ഔഷധമാണ്‌. തുണിയില്‍ അരിച്ച മുരിങ്ങയിലച്ചാര്‍ ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്നേ അര ഔണ്‍സ്‌ വീതം ഒരാഴ്ച്ച കുടിച്ചാല്‍ രക്താതിസമ്മര്‍ദ്ദം hypertension പമ്പകടക്കും.





എല്ലാത്തരം മണ്ണിലും മുരിങ്ങ നന്നായി വളരും. വിത്തോ , മുറിച്ചെടുത്ത തണ്ടുകളോ ആണ് നടീല്‍ വസ്തു.വേനലിലും പ്രതികൂല സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള മുരിങ്ങ നല്ലവണ്ണം വെയില്‍കൊള്ളുന്ന സ്ഥലത്ത് മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഇനമാണ്. 

സ്റ്റാർ ഫ്രൂട്ട്

                                                    സ്റ്റാർ ഫ്രൂട്ട്



                                            പുളിയും മധുരവും ചേര്‍ന്ന സ്വാദോടു കൂടിയ ഇവ നടുവില്‍ മുറിച്ചാല്‍ നക്ഷത്ര അകൃതിയാണ്. അതുകൊണ്ടാണ് ഇവയെ സ്റ്റാര്‍ ഫ്രൂട്ടെന്ന് വിളിക്കുന്നത്. മധ്യകേരളത്തില്‍ തോടാപുളിയെന്ന് വിളിക്കുന്ന സ്വര്‍ണ നിറത്തോട് കൂടിയ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സലാഡിലും മറ്റു വിഭവങ്ങളോടൊപ്പവും ഇവ ഉപയോഗിക്കാം. വൃക്കയില്‍ കല്ലുണ്ടാക്കുന്ന ഓക്‌സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ നേരത്തെ സ്റ്റോണ്‍ വന്നിട്ടുള്ളവര്‍ ഇത് ഒഴിവാക്കണം

തിറ്റപുല്ല്

                                                          തിറ്റപുല്ല്


വാടാ മുല്ല

                                             വാടാ മുല്ല







വെള്ള ശംഖുപുഷ്പം

                                                വെള്ള ശംഖുപുഷ്പം



വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല,വെള്ള എന്നിങ്ങനെ രണ്ടിനമുണ്ട് .അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു .മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു .പുക്കളുടെയും ഫലങ്ങളുടെയും ആകൃതി പയർ ചെടിയിലെതുപോലെയാണ് .ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും .ശംഖുപുഷ്പത്ത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധി ശക്തി ,ധാരണാശക്തി എന്നിവ കുടും എന്നു വിശ്വസിക്കപെടുന്നു .ശംഖുപുഷ്പത്തിന്റെ വേരിന് മൂർക്കൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു .നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം ,ശ്വാസരോഗം , ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ് .ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട് .തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു .പനി കുറയ്ക്കാനും . ശരീര ബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു .

നാട്ടു മാവ്

                                                                  നാട്ടു മാവ്



മാവ് ആണ് ഇന്ത്യയിൽ ധാരാളമായി വളരുന്ന ഒരു ഫലവൃക്ഷം.ഇതിന്റെ ഫലമാണ്‌ മാങ്ങ അഥവാ മാമ്പഴം.മാവ് ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്ന സംസ്ഥാനം ഉത്തർ പ്രദേശ്‌ ആണ്.പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്.മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. മൂവാണ്ടൻ,കിളിച്ചുണ്ടൻ തുടങ്ങിയവ കേരളത്തിലെ പ്രധാന മാവിനങ്ങളാണ്‌.

മധുരക്കിഴങ്ങ്

                                                                       മധുരക്കിഴങ്ങ്

മനുഷ്യർക്കും കന്നുകാലികൾക്കും ആഹാരമായി ഉപയോഗിക്കുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ്‌ മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങ് (Sweet potato).

ഈ കിഴങ്ങുവിളായിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൻ അന്നജം നിർമ്മിക്കുന്നു. കൂടാതെ പ്രോട്ടീൻ, വിറ്റമിൻ എ, പഞ്ചസാര എന്നിവയും ഈ കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളാണ്‌.